പ്രധാന വാർത്തകൾ
മോഡൽ കരിയർ സെന്റർ നവംബർ 16ന് പ്ലേസ്മെന്റ് ഡ്രൈവ് നടത്തും: രജിസ്ട്രേഷൻ 15വരെജർമ്മൻ റിക്രൂട്ട്‌മെന്റിൽ റെക്കോർഡിട്ട് നോർക്കയുടെ ട്രിപ്പിൾ വിൻ: ആഘോഷം നവംബർ 9ന്കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളുംകാലിക്കറ്റിൽ പിജി ഗ്രാജ്വേഷൻ സെറിമണി: 15-വരെ രജിസ്റ്റർ ചെയ്യാംമൻ കീ ബാത് പ്രശ്നോത്തരി മത്സരം: അപേക്ഷ 15 വരെപഞ്ചവത്സര എൽഎൽബി അലോട്ട്മെന്റ്: രജിസ്ട്രേഷൻ 11വരെമെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാംസർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ നിയമനംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേ

സർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്

Nov 8, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്സൈറ്റിൽ ലഭിക്കും. ജനറൽ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ “0210-03-101-98-Other receipt” എന്ന ശീർഷകത്തിൽ ഫീസ് അടച്ച് അസ്സൽ ചെലാൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 20 വൈകിട്ട് 5 മണിവരെ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, എം.ജി റോഡ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ സ്വീകരിക്കും. വിശദ വിവരങ്ങൾ http://gactvm.kerala.gov.in, http://gack.kerala.gov.in, http://ayurvedacollege.ac.in, http://markazunanimedicalcollege.org എന്നിവയിൽ ലഭ്യമാണ്.

Follow us on

Related News