തിരുവനന്തപുരം: ലോക് ഡൗണിൽ താമസ സ്ഥലത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്ര മാറ്റത്തിനായി സംസ്ഥാനത്ത് അപേക്ഷ സമർപ്പിച്ചത് 10,921പേർ. ഇതിൽ 1816 അപേക്ഷകൾ എസ്എസ്എൽസി വിദ്യാർത്ഥികളുടേതാണ്. ബാക്കിയുള്ളവ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും.
എസ്എസ്എല്‍സി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ മാറാനുള്ള അപേക്ഷ സമയം ഇന്നലെയാണ് അവസാനിച്ചത്. ലോക് ഡൗണിനെ തുടർന്ന് നിലവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്കും താമസിച്ചു പഠിച്ചിരുന്ന സ്കൂൾ ഹോസ്റ്റലുകളിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിയ കുട്ടികൾക്കും നിലവിൽ താമസിക്കുന്നതിന് അടുത്തുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. ഹയർ സെക്കൻഡറിക്ക് അതത് സബ്ജക്ട് കോംബിനേഷനുകളുള്ള സ്കൂളുകള്‍ മാത്രമേ അനുവദിക്കൂ.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പതിനെട്ട് വയസിനു താഴെയുള്ള...