തിരുവനന്തപുരം:NEET-UG പ്രകാരമുള്ള കേരള മെഡിക്കൽ പ്രവേശനത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കുള്ള പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങൾ സെപ്റ്റംബർ 25ന് പ്രഖ്യാപിക്കും. അവസാന സീറ്റ് അലോട്ട്‌മെൻ്റ് സെപ്റ്റംബർ 27ന് വരും. വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട ഓപ്ഷനിൽ കണ്‍ഫര്‍മേഷന്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്), ബാച്ചിലർ ഓഫ് ഡെൻ്റൽ സർജറി (ബിഡിഎസ്) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നിർണായകമായ ചോയ്‌സ്-ഫില്ലിംഗ് പ്രക്രിയ പൂർത്തിയാക്കാനാണ് നിലവിൽ സമയം നീട്ടി നൽകിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് http://cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ 2024 സെപ്റ്റംബർ 24 ഉച്ചയ്ക്ക് 12 മണി വരെ തങ്ങളുടെ മുൻഗണനകൾ സമർപ്പിക്കാം.
http://cee.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച ശേഷം കേരള നീറ്റ് യുജി കൗൺസലിംഗ് 2024 റൗണ്ട് 2 ചോയ്സ് ഫില്ലിംഗ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിദ്യാർത്ഥിയുടെ രജിസ്ട്രേഷൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തിരഞ്ഞെടുത്ത കോഴ്‌സും തിരഞ്ഞെടുത്ത കോളേജും അടയാളപ്പെടുത്തുക.
ഓപ്ഷനുകൾ സമർപ്പിച്ചതിന് ശേഷം സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക. ഭാവി റഫറൻസിനായി ഇതിൻ്റെ ഒരു പ്രിൻ്റഡ് പതിപ്പ് സൂക്ഷിക്കുക.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ...








