പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻ

Sep 10, 2024 at 4:00 pm

Follow us on

തൃശൂർ: ഗവൺമെന്റ് കോളജ് ഓഫ് ഫൈൻ ആർട്സിലെ 2024-25 അധ്യയന വർഷത്തെ ബിഎഫ്എ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ജനറൽ വിഭാഗത്തിൽ 2, മുസ്ലിം വിഭാഗത്തിൽ 1, എസ്.സി വിഭാഗത്തിൽ 1, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 1 വീതം ഒഴിവുകളുള്ള സീറ്റിലേക്ക് സെപ്റ്റംബർ 12 നു രാവിലെ 11 മണിക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മേൽ പറഞ്ഞ വിഭാഗത്തിലെ വിദ്യാർഥികൾ 11 മണിക്ക് മുൻപ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 11 മണിക്ക് ശേഷം എത്തുന്ന വിദ്യാർഥികളെ പരിഗണിക്കുന്നതല്ല. ബി.എഫ്.എ ആർട്ട് ആൻഡ് വിഷ്വൽ സ്റ്റഡീസ് പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മേൽ പറഞ്ഞ വിഭാഗത്തിലെ വിദ്യാർഥികൾക്ക് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഈ വിഭാഗത്തിലെ വിദ്യാർഥികൾ ഇല്ലാത്തപക്ഷം മേൽ ഒഴിവ് ജനറൽ കാറ്റഗറിയായി പരിഗണിച്ച് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 – 2323060.

Follow us on

Related News