തിരുവനന്തപുരം:എംബിബിഎസ് പ്രവേശന ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചതിനെ തുടർന്ന് കേരളത്തിലെ 17 സ്വാശ്രയ കോളേജുകളിലും ഫീസ് നിരക്ക് ഉയർന്നു. സ്വാശ്രയ കോളജുകളിലെ 85 ശതമാനം യോഗ്യത സീറ്റുകളിലെ ഫീസ് 7.71 ലക്ഷം മുതൽ 8.86 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. 15 ശതമാനം വരുന്ന എൻആർഐ സീറ്റുകളിലും ഫീസ് വർധിപ്പിച്ചിട്ടുണ്ട്. എൻആർഐ സീറ്റുകളിൽ 21.65 ലക്ഷം രൂപവരെയാകും വാർഷികഫീസ്.
2024-25 അധ്യയനവർഷത്തെ 17 കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക് താഴെ.
- അമല, തൃശ്ശൂർ – 8,16,038
- ജൂബിലി മിഷൻ, തൃശ്ശൂർ – 8,16,038
- മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച്, കോലഞ്ചേരി – 8,16,038
- പുഷ്പഗിരി, തിരുവല്ല – 8,16,038
- എം.ഇ.എസ്. മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ – 8,16,038
- മലബാർ മെഡിക്കൽ കോളേജ്, ഉള്ളിയേരി – 8,16,038
- എസ്.യു.ടി, തിരുവനന്തപുരം – 7,76,504
- ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം – 8,49,961
- ശ്രീഗോകുലം മെഡിക്കൽ കോളേജ്, വെഞ്ചാറമൂട് – 7,71,595
- മൗണ്ട് സിയോൺ, പത്തനംതിട്ട – 8,09,939
- കെ.എം.സി.ടി. മെഡിക്കൽ കോളേജ്, മണാശ്ശേരി 8,07,324 –
- ട്രാവൻകൂർ മെഡിക്കൽ കോളേജ്, മൈലാപ്പുർ – 8,16,038
- ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് – 8,86,779
- അസീസിയ ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം – 8.16,038
- ഡോ. സോമർവെൽ മെമ്മോറിയൽ, കാരക്കോണം -8,16,038
- കരുണ മെഡിക്കൽകോളേജ്, പാലക്കാട് – 7,87,780
- അൽ അസർ മെഡിക്കൽ കോളേജ് തൊടുപുഴ 8,16,038