തിരുവനന്തപുരം:പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനുള്ള സഹായവുമായി കേരള പോലീസ്. എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനമൊരുക്കുന്ന കേരളാപോലീസിന്റെ പദ്ധതിയാണ് HOPE (Helping Others Promote Education). ഈ പദ്ധതിയിൽ ജൂലൈ 15 വരെ രജിസ്റ്റർ ചെയാം. 18 വയസിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. വിദഗ്ധ അധ്യാപകരുടെ ക്ലാസുകളിലൂടെയും മെന്ററിങ്, മോട്ടിവേഷൻ പരിശീലനത്തിലൂടെയും വിജയത്തിലേക്കു നയിക്കുന്ന പദ്ധതി ആണിത്. അതാതു ജില്ലയിലെ കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക് :94979 00200.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...