പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ ഒഴിവുകൾ

Jul 10, 2024 at 11:00 am

Follow us on

തിരുവനന്തപുരം:റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി എന്‍ജിനീയര്‍, എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ഡെപ്യൂട്ടി എക്‌സിക്യുട്ടീവ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ്, ജൂനിയര്‍ ഓഫീസര്‍, എക്‌സിക്യുട്ടീവ് എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ടെക്നിക്കല്‍ വിഭാഗത്തില്‍ 259 ഒഴിവും നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ 28 ഒഴിവുമുണ്ട്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി), ജൂനിയര്‍ എക്‌സിക്യുട്ടീവ് (ഫിനാന്‍സ്) തസ്തികകൾ ഒഴിച്ച് ബാക്കി തസ്തികകളിലേക്ക് പ്രവർത്തിപരിചയം നിർബന്ധമാണ്. എന്‍ജിനീയറിങ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിരുദം/ഡിപ്ലോമ/എം.സി.എ./എം.ബി.എ./ സി.എ./ സി.എം.എ എന്നിവയാണ് യോഗ്യത.എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുക്കുക.ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ ഫോട്ടോ,ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ നിർദ്ധിശ്ട മാതൃകയിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പടെയുള്ള വിശദവിവരങ്ങൾക്ക്
http://meconlimited.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News