കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ അഞ്ച് വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.
ഓണ്‍ലൈനില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ജൂലൈ അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം. കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും കമ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.