പ്രധാന വാർത്തകൾ
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

ബിഎഡ് പ്രവേശനം 2024: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Jun 29, 2024 at 5:00 pm

Follow us on

തേഞ്ഞിപ്പലം:ഈ വർഷത്തെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ( കൊമേഴ്സ് ഓപ്ഷനും, ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷനും ഒഴികെ ) പ്രസിദ്ധീകരിച്ചു. ട്രയല്‍ അലോട്ട്മെന്റ് സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാക്കും. ട്രയല്‍ അലോട്ട്മെന്റിനെ തുടര്‍ന്ന് ബി.എഡിന് ജൂലൈ ഒന്നിന് വൈകിട്ട് മൂന്നു മണി വരെയും ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന് ജൂൺ 30 വരെയും ( പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ജനന തീയതി എന്നിവ ഒഴികെ ) എഡിറ്റിങ്ങ് സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മാര്‍ക്ക് കൃത്യമാണെന്നും എൻ.എസ്.എസ്., എൻ.സി.സി. തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ ബിരുദ പ്രോഗ്രാമിന്റെ കാലയളവിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, ഇ.ഡബ്ല്യൂ.എസ്. സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. ബി.എഡിന്റെ ഒന്നാം അലോട്ട്മെന്റും ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്റെ റാങ്ക് ലിസ്റ്റും ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. ഫോണ്‍ – 0494 2407016, 2660600.

Follow us on

Related News