പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

Jun 27, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. നാളെ (ജൂൺ 28 ന്) രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധം ഇന്ന് രാത്രിയോടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplementary Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൽട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ ๑๓รั പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്‌കൂളും/കോഴ്‌സും കൃത്യമായി മനസ്സിലാക്കണം. അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പ്രിൻറ് എടുത്ത് നൽകുന്നതാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സ്‌ഥിര പ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടയ‌ക്കേണ്ടതുള്ളു .അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം രക്ഷിതാവിനോടൊപ്പം 2024 ജൂലൈ 1 ന് വൈകിട്ട് 4 മണിയ്ക്ക് മുൻപായി തന്നെ പ്രവേശനത്തിന് ഹാജരാകണമെന്നും അലോട്ട്മെന്റാണിതെന്നും അറിയിച്ചു.

Follow us on

Related News