കോട്ടയം: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. ഇന്ന് (ബുധനാഴ്ച/ജൂൺ 26) രാവിലെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കുട്ടികൾ അടക്കമുള്ളവർ അപകട മേഖലകളിൽ പോകരുതെന്ന് നിർദേശമുണ്ട്.
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടി
തിരുവനന്തപുരം:കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന...









