മലപ്പുറം:കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കോട്ടക്കൽ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ‘സ്റ്റെപ്സ് ‘
വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു. സ്റ്റപ്സിൻ്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ എൻഎംഎംഎസ് പരീക്ഷ പരിശീലനം, സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ പ്രോഗ്രാം , അഡ്മിഷൻ ഹെൽപ്പ് ഡസ്ക് സംവിധാനം, കോവിഡ് കാലത്ത് മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുന്നവർക്ക് ടെലി കൗൺസിലിംഗ് സംവിധാനം, മാർഗനിർദ്ദേശ ക്ലാസുകൾ, മികച്ച വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കുമുള്ള ആദരം എന്നിവ നടത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി നടന്ന സ്റ്റെപ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, സിഎ, എസിസിഎ, സിഎംഎ തുടങ്ങിയ പ്രവേശന പരീക്ഷകൾക്കാണ് സ്കോളർഷിപ്പ് ഒരുങ്ങുന്നത്. മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഈ സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് ആകർഷകമായ സ്കോളർഷിപ്പോടെ കേരളത്തിലെ തന്നെ മികച്ച എൻട്രൻസ് ട്രെയിനിങ് സ്ഥാപനങ്ങളിൽ കോച്ചിംഗിനിനുള്ള അവസരമാണ് ഉണ്ടായിരിക്കുക. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിൽ വെച്ച് നടന്ന സ്കോളർഷിപ്പ് പദ്ധതി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദലി നീറ്റുകാട്ടിൽ , വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ഈസനമ്പ്രത്ത് , കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ഷാജിദ് പി.പി, എം.പി. ഇബ്രാഹീം മാസ്റ്റർ , കെ. മുസ്തഫ മാസ്റ്റർ, സിദ്ദീഖ് പാലാറ എന്നിവർ സംസാരിച്ചു. അഖിൽ കുര്യൻ പദ്ധതി വിശദീകരിച്ചു. എസ്. കെ. സുരേഷ് കുമാർ, അജിത് ആൻ്റണി എന്നിവർ മാർഗ്ഗ നിർദ്ദേശ ക്ലാസ് നൽകി.
സുഹൈൽ വി.എ, ഷാർജറ്റ് കെ.വി ,സനൽകുമാർ എന്നിവർ നേതൃത്വം നൽകി.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...