തിരുവനന്തപുരം:സർക്കാർ ആർട്സ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ബയോടെക്നോളജി വിഷയത്തിന് നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. നിയമനത്തിനായി മെയ് 31ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
ഗസ്റ്റ് അധ്യാപക ഒഴിവ്
🔵2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ.കോളജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെയാണ് താല്കാലികമായി നിയമിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഫിസിക്സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് 30നു രാവിലെ 11നും കമ്പ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് 31നു രാവിലെ 11നും ഹാജരാകണം.
താത്കാലിക അധ്യാപക ഒഴിവ്
🔵ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം), ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം), ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത- ഫസ്റ്റ് ക്ലാസ് MCA) എന്നീ തസ്തികകളിലേക്കാണ് നിയമനം. ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ മേയ് 30നും കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ 31നുമാണ് അഭിമുഖം. താല്പര്യമുള്ളവർ അതാത് ദിവസം രാവിലെ 10ന് ബയോഡേറ്റയും ഒർജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0486 2297617, 9947130573, 9744157188.