തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 16മുതൽ) ആരംഭിക്കും. ഓൺലൈൻ ആയിവേണം അപേക്ഷാ നൽകാൻ. 16ന് വൈകീട്ട് 4മുതൽ 25 വൈകിട്ട് 5വരെ അപേക്ഷ നൽകാം. ഇതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായകേന്ദ്രങ്ങൾ ഉണ്ടാകും. മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കും.
സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി
JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ...