കണ്ണൂർ:സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാം ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (സ്പോർട്സ് ക്വാട്ട ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മെയ് 31 ന് വൈകുന്നേരം 5 മണിവരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം...








