സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

May 7, 2024 at 9:00 pm

Follow us on

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നേടാൻ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്), ആലുവ (എറണാകുളം) പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ജൂൺ മൂന്നിന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള സ്പോട്ട് പ്രവേശനം തുടരുന്നു. ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് സ്പോട്ട് പ്രവേശനത്തിനായി ചുവടെ ചേർക്കുന്ന സെന്ററുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം: 0471-2313065, 2311654, 8281098863, 8281098864. കൊല്ലം: 8281098867, ആലുവ: 8281098873, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869. കോഴിക്കോട്: 0495-2386400, 8281098870, കല്യാശേരി: 8281098875.

Follow us on

Related News