തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2024 പരീക്ഷ നാളെ നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി എൻടിഎ അറിയിച്ചു. ഉച്ചയ്ക്ക് 2മുതൽ 5.20 വരെയാണ് പരീക്ഷ. 557 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷക്ക് 23.81 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് കേന്ദ്രം തുറക്കും. വിദ്യാർത്ഥികൾ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. ഉച്ചക്ക് 1.30ന് ശേഷം വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. ട്രാഫിക്, കേന്ദ്രത്തിന്റെ സ്ഥാനം, കാലാവസ്ഥ തുടങ്ങിയ എല്ലാ വസ്തുതകളും കണക്കിലെടുത്ത് ഉദ്യോഗാർഥികൾ വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങണമെന്നും പരീക്ഷാ ഹാളിൽ അഡ്മിറ്റ് കാർഡില്ലാത്ത ഉദ്യോഗാർഥികളുടെ പ്രവേശനം അനുവദിക്കില്ലെന്നും എൻ.ടി.എ അറിയിച്ചു.
പരീക്ഷയുടെ അഡ്മിറ്റ് കാർഡ് http://exams.nta.ac.in, http://neet.ntaonline.in സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ നമ്പർ, ജനനതീയതി എന്നിവ നൽകിവേണം ഡൗൺലോഡ് ചെയ്യാം. നീറ്റ് യുജി 2024 പരീക്ഷയുടെ ഫലം ജൂൺ 14നാണ് പ്രഖ്യായ്ക്കുക. കൂടുതൽ സഹായത്തിനു 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.