തിരുവനന്തപുരം : അധ്യാപകരെ പുതിയ അധ്യയന വർഷത്തേക്ക് സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതിക്ക് നാളെ സമാപനമാകും. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനായുമാണ് പ്രൈമറി-അപ്പർ പ്രൈമറി അധ്യാപക പരീശീലനം പുരോഗമിക്കുന്നത്. പ്രത്യേക പരിശീലന മൊഡ്യൂൾ അനുസരിച്ചാണ് അധ്യാപകർക്ക് ക്ലാസ്സ് ഒരുക്കിയിരുന്നത്. സമാപന ദിവസമായ നാളെ രാവിലെ 10.30 ന് \’സാമൂഹിക ശാസ്ത്ര പഠനവും സാമൂഹികബോധവും എന്നിവ വിഷയത്തിൽ ക്ലാസ്സ് നടക്കും. തുടർന്ന് 2.30 ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ \’പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം അധ്യാപകന്റെയും\’ എന്ന വിഷയിൽ ക്ലാസ്സ് നടക്കും. തുടർന്ന് നടക്കുന്ന അടുത്ത അധ്യയന വർഷത്തെ ചർച്ചയോടെ പരിശീലന പരിപാടിക്ക് സമാപനമാകും.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....