പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

Apr 16, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് യു.പി.സി.എസ്.സി, എസ്.എസ്.സി. വിജ്ഞാപനങ്ങൾ ഇറങ്ങി. UPSC കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ വഴി 827 തസ്തികകളിലേക്ക് നിയമനം നടത്തും. കമ്പൈൻഡ് മെഡിക്കൽ സർവീസസ് (CMS) പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 200 രൂപ അപേക്ഷാ ഫീസോടെ അപേക്ഷിക്കാം. http://upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. പരീക്ഷ 2024 ജൂൺ 21ന് നടക്കും.

UPSC IES/ISS പരീക്ഷ
🔵UPSC ഇന്ത്യൻ ഇക്കണോമിക് സർവീസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://upsconline.nic.in എന്ന വെബ്സൈറ്റിൽ 2024 ഏപ്രിൽ 30 വരെ (വൈകിട്ട് 6.00) അപേക്ഷിക്കാം. പരീക്ഷ 2024 ജൂൺ 21 ന് നടക്കും.

ആദായ നികുതി വകുപ്പ്
🔵ആദായനികുതി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://incometax.gov.in വഴി 2024 ഏപ്രിൽ 3 മുതൽ 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കാം.

SSC CHSL പരീക്ഷ
🔵കംബൈൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ പരീക്ഷയിലൂടെ 3,712 ഒഴിവുകൾ നിക്കത്തും. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 2024 ലെ SSC CHSL വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ 2024 മെയ് 9ന് രാത്രി 11ന് മുൻപായി http://ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. ജൂൺ-ജൂലൈ മാസങ്ങളിലാണ് പരീക്ഷ നടക്കുക.

Follow us on

Related News