തിരുവനന്തപുരം:സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം. ഗ്രേഡ് എ അസിസ്റ്റന്റ്, മാനേജർ അടക്കം 97 തസ്തികകളിലേക്കാണ് നിയമനം. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ് ഇലക്ട്രിക്കൽ, റിസർച്ച് ആൻഡ് ഒഫിഷ്യൽ ലാഗ്വേജ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ. ഏപ്രിൽ 13മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനറൽ, ഒബിസി, ഇഡബ്യുഎസ് വിഭാഗത്തിന് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി എസ്.ടി, വികലാംഗർ എന്നിവർക്ക് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക്: https://www.sebi.gov.in/sebiwe സന്ദർശിക്കുക.
ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി
തിരുവനന്തപുരം:ഒഡെപെക് മുഖേന യുഎഇയിൽ ജോലി ലഭിച്ച 54 ഐടിഐ വിദ്യാർഥികൾക്ക് വീസ...