തിരുവനന്തപുരം:2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷയെഴുതി വിജയിച്ചവരുടെ അസ്സൽ പ്രമാണ പരിശോധന ഇന്നുമുതൽ ആരംഭിച്ചു. പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലാണ് പരിശോധന. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും അനുവദിക്കുന്ന സമയപരിധിക്കുളളിൽ വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പ്രസ്‌തുത സമയപരിധിയിൽ ഹാജരാകുവാൻ സാധിക്കാത്ത വർക്ക് പിന്നീട് അവസരം നൽകുന്നതുമാണ്. വിശദമായ നിർദ്ദേശം കെ.ടെറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...