പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

ലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

Mar 13, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്ക്കൂൾ-ഹയർ സെക്കൻഡറി ഏകീകരണ കോർ കമ്മിറ്റി റിപ്പോർട്ട് കരട് റിപ്പോർട്ടിൽ ലൈബ്രേറിയൻ തസ്തികയുടെ നിയമന ശുപാർശകളിലെ വൈരുധ്യം ലൈബ്രറി സയൻസ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. ലാബ് അസിസ്റ്റന്റ് വിരമിക്കുമ്പോൾ, അതേ തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനം നടത്താമെന്ന ശുപാർശയാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വെട്ടിലാക്കുക. ഇങ്ങനെയുള്ള തീരുമാനം ഉണ്ടായാൽ ഉദ്യോഗാർഥികൾക്ക് എങ്ങനെ പ്രയോജനം ഉണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഒരു സ്കൂളിലെ ലൈബ്രേറിയൻ വിരമിക്കുന്നതെങ്കിൽ, അത്രയും കാലം അതേ സ്കൂളിൽ ലൈബ്രേറിയൻ നിയമനം ഉണ്ടാകാത്തത് വെല്ലുവിളിയാകും. കൂടാതെ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള പ്രായപരിധിയും പിന്നിട്ടിരിക്കും. മാത്രമല്ല, ഇതു മൂലം സ്കൂളിനും പ്രയോജനം ലഭിക്കാതാകുമെന്നും അതിന് പകരം അധ്യയന വർഷത്തിൽ നിയമനം നടത്തുകയും വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് തസ്തിക നിർത്തലാക്കിയാൽ മതിയെന്നുമാണ് വിദ്യാഭ്യാസ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സ്കൂളുകളിൽ നിലവിലുള്ള ലാബ് അസിസ്റ്റന്റ് തസ്തികൾ ഒന്നാക്കാനും പകരം ഒരു ലൈബ്രേറിയനെ നിയമിക്കാനുമാണ് കോർകമ്മിറ്റി നിർദേശിക്കുന്നത്. നിലവിലെ ലാബ് അസിസ്റ്റന്റുമാരിൽ വിരമിക്കുന്ന മുറയ്ക്ക് ലൈബ്രേറിയൻ ക്രമീകരണം നടത്താമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കേരള വിദ്യാസ ചട്ടം 32 അധ്യായത്തിലും, 2001 ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസിലും ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രേറിയൻ തസ്തിക ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തസ്തിക സൃഷ്ടിക്കാനോ നിയമനം നടത്താനോ സർക്കാർ തയാറായിട്ടില്ല. സ്കൂളുകളുടെ ഏകീകരണം നടക്കുന്നതോടെ ലൈബ്രേറിയൻ തസ്തിക അനിവാര്യമാണെന്നും പറയുന്നുണ്ട്. ലയനം പൂർത്തിയാകുന്നതോടെ നിലവിൽ ഹൈസ്കൂൾ തലത്തിലുള്ള ക്ലാർക്ക്, പ്യൂൺ, ഫുൾ ടൈം, പാർടൈം മിനിയൽ തസ്തികകളുടെ സേവനം പുതിയ ഹയർസെക്കൻഡറി തലത്തിലേക്ക് വ്യാപിപ്പിക്കും. വി.എച്ച്.എസ്.ഇ തസ്തികകളിലെ ലബോറട്ടറികളിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക നിർത്തലാക്കാനും നിർദേശമുണ്ട്. മുഖ്യമന്ത്രി നേതൃത്വം നൽകിയ നവകേരള സദസിൽ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രേറിയൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും ഉദ്യോഗാർത്ഥികൾ നൽകിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന്റെ കൊടുമുടിയിൽ എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും പൊതുവിദ്യാലയങ്ങളിൽ വായനയുടെ സ്ഥാനം, കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ – എയ്ഡഡ് സ്കുളുകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് പരാതി. വായനയുടെ പ്രാധാന്യം മനസിലാക്കി പൊതു വിദ്യാലയങ്ങളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ അവശ്യം. സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ ഒഴികെ മറ്റെല്ലാ സ്കൂളുകളിലും വായനാമുറികളും ലൈബ്രേറിയന്മാരും ഉണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള കേന്ദ്രീയ- നവോദയ വിദ്യാലയങ്ങളിലും സ്ഥിരം ലൈബ്രേറിയന്മാരുണ്ട്. പൊതു വിദ്യാലയങ്ങളിൽ ലൈബ്രേറിയന്മാരെ നിയമിക്കുന്നതിനായി നിരവധി ഉത്തരവുകളും കോടതി വിധികളും നില നിൽക്കുന്നുണ്ട്. സർക്കാർ കോടതി വിധികൾ നടപ്പിലാക്കാത്തതിതിനെതിരേ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചു. അനുകൂല ഉത്തരവും നേടിയിരുന്നു. വിധി തുടർന്നു നടപ്പാക്കാത്തതിനെതിരേ ഉദ്യോഗാർഥികൾ നൽകിയ കോടതീയലക്ഷ്യക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേരളാ വിദ്യാഭ്യാസ ചട്ടം(കെ.ഇ.ആർ ) 32 അധ്യായത്തിലും 2001 ഹയർ സെക്കൻഡറി സ്കൂൾ സ്പെഷ്യൽ റൂൾസിലും കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കാര്യക്ഷമമായ ലൈബ്രറിയും ലൈബ്രേറിയനും വേണമെന്ന് പറയുന്നുണ്ട്.

Follow us on

Related News