തിരുവനന്തപുരം:ഈ വർഷം ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയത്തിനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ക്യാമ്പുകൾ സജ്ജമായി കഴിഞ്ഞെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തിയായിട്ടുണ്ട്. പ്രായോഗിക പരീക്ഷാ സ്‌കോർ എൻട്രി അന്തിമഘട്ടത്തിലാണ്. സി ഇ സ്‌കോർ എൻട്രി സ്‌കൂളുകളിൽ നിന്നും ഓൺലൈനായി ചെയ്ത് വരുന്നുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. മൂല്യനിർണയത്തിനായി 26000ൽ അധികം അധ്യാപകരുടെ സേവനവും ആവശ്യമാണ്. ഏപ്രിൽ ഒന്നു മുതൽ മൂല്യനിർണയം ആരംഭിച്ച് മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









