തിരുവനന്തപുരം:കേരള മീഡിയ അക്കാദമി, കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 ‘നേരറിവിന്റെ സാക്ഷ്യപത്രം’ എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ മൂന്നാം എഡിഷനാണിത്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദർശനിലും ജീവൻ ടിവിയിലും സംപ്രേഷണം ചെയ്യും. ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ് മത്സരം നയിക്കും. ഒരു കോളേജിൽ നിന്നും രണ്ടുപേർ അടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. 2024 മാർച്ച് 2, 3, 4 തിയതികളിൽ കാക്കനാട് കേരള മീഡിയ അക്കാദമി കാമ്പസിൽ നടക്കുന്ന ഇന്റർനാഷണൽ ജേണലിസം ഫെസ്റ്റിവലിന്റെ ഭാഗമായാണ് ക്വിസ് പ്രസ് മത്സരം സംഘടിപ്പിക്കുന്നത്. ഇൻർനാഷണൽ ജേണലിസം ഫെസ്റ്റിവലിലും ക്വിസ് പ്രസ് മത്സരത്തിലും പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 2 തിയതി മുതൽ 4 വരെ താമസ, ഭക്ഷണ സൗകര്യങ്ങൾ അക്കാദമി ഒരുക്കുന്നതായിരിക്കും. മാർച്ച് 3-ന് പ്രാഥമിക മത്സരങ്ങൾ നടക്കും. മാർച്ച് 4-നായിരിക്കും ഫൈനൽ മത്സരം. ഫൈനൽ വിജയികൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. രണ്ടാം സമ്മാനം 60,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാർക്ക് 30,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം ലിങ്ക് https://forms.gle/KKGj8JBcUmU3o3ELA വഴി ഫെബ്രുവരി 29 വൈകീട്ട് അഞ്ച് മണിക്കകം ടീം രജിസ്ട്രേഷൻ നടത്തണം. മത്സരത്തിന്റെ വിശദവിവരങ്ങൾ അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപൂർണ്ണമായ ഫോമുകൾ പരിഗണിക്കുന്നതല്ല. മത്സരാർത്ഥികളുടെ സെലക്ഷൻ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: 0484 2422275, 04712726275, 9447150402
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...