പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ജാമിയ മിലിയ യുജി, പിജി പ്രവേശനം: അപേക്ഷ 30 വരെ

Feb 22, 2024 at 5:00 am

Follow us on

തിരുവനന്തപുരം:ജാമിയ മിലിയ ഇസ്‌ലാമിയയിലെ യുജി, പിജി പ്രവേശനത്തിന് അവസരം. പ്രവേശനത്തിനായി മാർച്ച് 30വരെ റജിസ്റ്റ‌ർ ചെയ്യാം. അഡ്‌മിറ്റ് കാർഡുകൾ ഏപ്രിൽ 15 മുതൽ അനുവദിക്കും. പ്രവേശന പരീക്ഷ ഏപ്രിൽ 25ന് തുടങ്ങും. സോളിഡ് സ്റ്റേറ്റ് ടെക്നോളജി, ഡാറ്റ സയൻസസ് എന്നീ വിഷയങ്ങളിൽ എംടെക്, ആർട്ടിഫി ഷൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഷ യത്തിൽ എം.എസ്‌.സി, ഇല ക്ട്രിക്കൽ ആൻഡ് കംപ്യൂ ട്ടർ എൻജിനീയ റിങ്, വിഎൽ എസ്ഐ ഡിസൈൻ ആൻഡ് ടെക്നോളജി, കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്) എന്നിവയിൽ ബിടെക്, ലൈഫ് സയൻസസ് വി ത്ത് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബി.എസ്‌.സി എന്നീ കോഴ്സു‌കളിലും ഈ വർഷം മുതൽ പ്രവേശനം ലഭിക്കും. പിഎച്ച്‌ഡി പ്രവേശനത്തിനുള്ള തീയതി പിന്നീടു അറിയിക്കും. ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് പുറമെ ജാമിയയുടെ പ്രവേശന പരീക്ഷയുടെ കൂടി അടിസ്‌ഥാനത്തിലാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് http://jmicoe.in സന്ദർശിക്കുക.

Follow us on

Related News