തിരുവനന്തപുരം:ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഭരതനാട്യം അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനു മുൻപായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ ഐഡി വഴിയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ – 0471-2364771, 8547913916.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...









