തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്ന് ഉറപ്പായി. ഈ വർഷവും പരീക്ഷാഫലം പുറത്ത് വരുമ്പോൾ ഗ്രേഡ് മാത്രമാകും പ്രസിദ്ധപ്പെടുത്തുകയെന്നും സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. പരീക്ഷഫലം പുറത്ത് വന്നു 2 വർഷം കഴിഞ്ഞാൽ 200 രൂപ അടച്ച് വിദ്യാർഥിക്ക് മാർക്ക് അവശ്യപ്പെടാം. ഇത്തരത്തിൽ അപേക്ഷ നൽകുന്നവർക്ക് മാർക്ക് ഷീറ്റ് അയച്ചുനൽകും.
ഗ്രേഡ് മാത്രം പ്രസിദ്ധപ്പെടുത്തുന്നതിനാൽ ഓരോ വിഷയങ്ങളിലെ മികവിനനുസരിച്ച് അതതു വിഷയങ്ങളിൽ പ്ലസ്‌ടു സീറ്റ് കിട്ടാൻ കുട്ടികൾ ബുദ്ധിമുട്ടുന്നതായി വ്യാപക പരാതിയുണ്ട്. എന്നാൽ ഇത് വിദ്യാഭ്യാസ വകുപ്പ് ചെവിക്കൊള്ളുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. 2007 മുതലാണ് എസ്എ സ്എൽസി പരീക്ഷയ്ക്ക് മാർക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം പ്രസിദ്ധപ്പെടുത്തുന്ന രീതി നിലവിൽ വന്നത്.
ഫലം വരുമ്പോൾ ഗ്രേഡിനൊപ്പം മാർക്ക് കൂടി പ്രസിദ്ധപ്പെടു ത്തണമെന്നു കാണിച്ചുള്ള രക്ഷി താവിന്റെ പരാതി പരിഗണിക്കാൻ സർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ മാർക്കിൽ അധിഷ്ഠിതമായ പരീക്ഷ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം ഉണ്ടാക്കുമെന്നും പഠനത്തിന്റെ നിലവാരം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു അന്ന് പരീക്ഷാ കമ്മിഷണർ നൽകിയ മറുപടി.

സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
തിരുവനന്തപുരം: ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ലാദ ദിനമായി...