പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

Jan 31, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ആർമിയിൽ ടെക്ന‌ിക്കൽ എൻട്രി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 379 ഒഴിവുകളാണുള്ളത്. എൻജിനീയറിങ് ബിരുദധാരികളും അവിവാഹിതരുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവസാനവർഷ വിദ്യാർഥികൾക്കും നിർദിഷ്ടസമയത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷ നൽകാം.
സായുധസേനകളിൽ സർവീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകൾക്കായി 2 ഒഴിവുകളും (ടെക്നിക്കൽ/നോൺ-ടെക്നിക്കൽ) ഉണ്ട്. സിവിൽ-75, കംപ്യൂട്ടർ സയൻസ്-60, ഇലക്ട്രിക്കൽ-33, ഇലക്ട്രോണിക്സ്-64, മെക്കാനിക്കൽ-101, മറ്റ് വിഷയങ്ങൾ-17 എന്നിങ്ങനെയാണ് പുരുഷന്മാർക്കുള്ള ഒഴിവുകൾ. സിവിൽ-7, കംപ്യൂട്ടർ സയൻസ്-4, ഇലക്ട്രിക്കൽ-3, ഇലക്ട്രോണിക്സ്-6, മെക്കാനിക്കൽ-9 എന്നിങ്ങനെയാണ് വനിതകൾക്കുള്ള ഒഴിവുകൾ. അനുബന്ധവിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. സർവീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകൾക്കായുള്ള നോൺ-ടെക്നിക്കൽ എസ്.എസ്.സി. റിക്രൂട്ട്മെന്റിലെ ഒരൊഴിവിലേക്ക് എൻജിനീയറിങ് ഒഴികെയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. അക്കാദമിയിലെ പരിശീലന സമയത്ത് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 49 ആഴ്ചയാണ് പരിശീലന കാലാവധി. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് റാങ്കിൽ ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ) ഓഫീസറായി നിയമിക്കും. തുടക്കത്തിൽ 10 വർഷത്തേക്കായിരിക്കും നിയമനം. കാലാവധി നാലുവർഷം കൂടി നീട്ടിക്കിട്ടാം. കൂടാതെ, 10 വർഷത്തിനു ശേഷം പെർമനന്റ് കമ്മിഷൻ നിയമനത്തിനായി യോഗ്യരായവർക്ക് അപേക്ഷിക്കാനും സാധിക്കും. പ്രായം 20 വയസിനും 27 വയസിനും ഇടയിൽ. 1997 ഒക്ടോബർ രണ്ടിനും 2004 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചരാകണം (രണ്ട് തീയതികളുമുൾപ്പെടെ) അപേക്ഷകർ. സർവീസിലിരിക്കെ മരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്ക് 35 വയസ്സാണ് ഉയർന്ന പ്രായപരിധി.
എൻജിനീയറിങ് ബിരുദതലത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഈ വർഷം ഒക്ടോബറിൽ പ്രീ-കമ്മിഷനിങ് ട്രെയിനിങ് അക്കാദമിയിൽ (PCTA) കോഴ്സ് തുടങ്ങും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://joinindianarmy.nic.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21 ആണ്.

Follow us on

Related News