തിരുവനന്തപുരം: ലോക് ഡൗണിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കണക്ക് നാളെ ലഭിക്കും. പരീക്ഷകൾക്കായി ജില്ലാ അതിർത്തികളും സംസ്ഥാന അതിർത്തികളും കടന്ന് എത്തേണ്ട വിദ്യാർത്ഥികളുടെ കണക്ക് കൈമാറാൻ പ്രധാന അധ്യാപർക്കും പ്രിൻസിപ്പൽമാർക്കും ഡിഇഒ വഴി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്ക് അതത് ഡിഇഒമാർ നാളെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും. ഇതനുസരിച്ചാകും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് അകലെ കുടുങ്ങിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കുക. 26ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പുന:രാരംഭിക്കാനിരിക്കെ കുട്ടികൾ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇത് കൂടുതൽ വീടുകളിലേക്ക് രോഗവ്യാപനത്തിന് വഴി വയ്ക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നിലവിൽ നിശ്ചയിച്ച തിയ്യതികളിൽ പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ലോക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശം വരുന്നതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം ഉണ്ടാകുക.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...