പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

Jan 4, 2024 at 6:00 am

Follow us on

തിരുവനന്തപുരം:അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റ്, സെറ്റ് എന്നിവ ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ. ജനുവരി 21നാണ് ഈ രണ്ട് പരീക്ഷകളും നടക്കുന്നത്. രണ്ട് പരീക്ഷകളും എഴുതാൻ കാത്തിരിക്കുന്നവർക്കാണ് ഒരേ തീയതി തിരിച്ചടിയായത്. പിജിയും ബിഎഡുമാണ് സെറ്റിനുള്ള യോഗ്യത. എന്നാൽ, സെറ്റ് അപേക്ഷകരിലേറെയും ബിഎ ഡിനൊപ്പം ബിരുദം യോഗ്യത യായുള്ള സി-ടെറ്റിനും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ നടത്തുന്ന സി-ടെറ്റ് പരീക്ഷ മാറ്റാൻ സാധ്യതയില്ലാത്തതിനാൽ സെറ്റ് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്കൂളുകളിൽ അധ്യാപക നിയമനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. കേരത്തിലെ ഹയർസെക്കൻഡറി അധ്യാപക യോഗ്യതയ്ക്കായി സംസ്‌ഥാന സർക്കാർ നടത്തുന്ന പരീക്ഷയാണ് സെറ്റ്. രണ്ടു പരീക്ഷകളും എഴുതാൻ കാത്തിരുന്നവർക്ക് ഏതെങ്കിലും ഒന്നേ എഴുതാനാകൂ എന്ന അവസ്ഥയാണ് ഇപ്പോൾ. സെറ്റ് പരീക്ഷയ്ക്ക് ഒരു ജില്ലയിൽത്തന്നെ വിവിധ കേന്ദ്രങ്ങൾ ഉണ്ട്. സി-ടെറ്റിന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

Follow us on

Related News