കോട്ടയം: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്‌തികയിലെ (ഓപ്പൺ വിഭാഗം) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും വേണം. എൽഎൽബി അഭിലഷണീയം. പ്രായപരിധി 18 വയസിനും 30വയസിനും ഇടയിൽ. അർഹരായവർക്ക് വയസിൽ ഇളവുകൾ ഉണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 6ന് വൈകിട്ട് 5ന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...







