പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, ടോക്കണ്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് നിയമനം

Dec 19, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) നവംബർ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ച് 19 മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ എടുക്കാം.

പരീക്ഷകൾ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2023 (2019 – 2022 പ്രവേശനം) റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍, രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് സെപ്റ്റംബര്‍ 2023 (2018 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ജനുവരി 5-ന് തുടങ്ങും.

വാക് ഇന്‍ ഇന്‍റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ് – എംപാനല്ഡ് എംപാനല്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്യൂട്ടില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവിലേക്ക് 30-ന് സര്‍വകലാശാലാ ഭരണസിരാകേന്ദ്രത്തില്‍ വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.30-ന് ഹാജരാകണം.
യോഗ്യത – 1. എസ്.എസ്.എല്‍.സി. / തത്തുല്യം 2. ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ്റൈറ്റിങ് (ഇംഗ്ലിഷ്) (കെ.ജി.ടി.ഇ.) & കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിങ് / തത്തുല്യം. 3. ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ്റൈറ്റിങ് (മലയാളം) (കെ.ജി.ടി.ഇ.) / തത്തുല്യം. പ്രായ പരിധി – 2023 ജനുവരി 1-ന് 36 വയസ്സ് പൂര്‍ത്തിയാകരുത് (SC/ST വിഭാഗത്തിലുള്ളവര്‍ക്കും മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും) പ്രതിഫലം – പ്രതിമാസം 22,290/- രൂപ.

Follow us on

Related News