തിരുവനന്തപുരം:പോണ്ടിച്ചേരി സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഏതെങ്കിലും ഒരു സർവകലാശാലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രഫസറൽ പരിചയമോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു പ്രശസ്ത ഗവേഷണത്തിലോ അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് ഓർഗനൈസേഷനിലോ ഒരു ദശാബ്ദത്തെ അനുഭവപരിചയമുള്ള, അക്കാദമിക് നേതൃത്വം പ്രകടിപ്പിക്കുന്ന വ്യക്തികൾക്കും അപേക്ഷിക്കാം. പ്രതിമാസം 2.1 ലക്ഷം രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://www.pondiuni.edu.in/ സന്ദർശിക്കുക.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...









