കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലാ രജിസ്ട്രാറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15വരെ നീട്ടി. അപേക്ഷകരുടെ പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2023 ജനുവരി ഒന്നിന് 45 വയസില്‍ കുറയാത്തവരെയാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റും അനുബന്ധ രേഖകളും ഡിസംബര്‍ 20ന് അഞ്ചിന് വൈകുന്നേരം അഞ്ചിനു മുന്‍പ് സര്‍വകലാശാലയില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...