തിരുവനന്തപുരം:നെയ്‌വേലി എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. ആകെ 295 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ പരിശീലന കാലാവധിക്കു ശേഷം നിയമനം. ഗേറ്റ് 2023 സ്കോർ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. 30 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 50,000 രൂപ മുതൽ. http://nlcindia.in വഴി ഡിസംബർ 21 വരെ അപേക്ഷ നൽകാം. മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ്,
ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്, സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജി./കംപ്യൂട്ടർ എൻജി./ഐടിയിൽ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിജി, മൈനിങ് എൻജിനീയറിങ് തുടങ്ങിയ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2023 സ്കോറും നേടിയിരിക്കണം.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...