തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഗാനനിശയ്ക്കിടെ ഉണ്ടായ ദുരന്തം സംബന്ധിച്ച് അന്വേഷണം ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശം. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും അറുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പരിക്കേറ്റവരുടെ വിവരങ്ങൾ
🔵കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിയത് 46 പേർ 🔵രണ്ടു പേർ ഐസിയുവിൽ (ഇരുവരും പെൺകുട്ടികൾ).
ഗുരുതര പരിക്കുള്ള രണ്ടു പേരെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി (ഇരുവരും പെൺകുട്ടികൾ)
🔵15 പേർ നിസ്സാരപരിക്കുകളോടെ വാർഡിൽ ചികിത്സയിൽ
🔵15 കുട്ടികൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിൽ
🔵രണ്ടു പേർ കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി
🔵 ഒരു കുട്ടി സൺറൈസ് ആശുപത്രിയിൽ. പരിക്ക് ഗുരുതരമല്ല
HELPLINE NUMBER: 8075774769
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...









