കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല രജിസ്ട്രാറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നാലു വർഷത്തേക്കാണ് നിയമനം. പ്രായം 2023 ജനുവരി ഒന്നിന് 45 മുതൽ 52 വരെ. സെക്കൻഡ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും സർവകലാശാലയിലോ കോളജിലോ സ്ഥിര നിയമനത്തോടെ കുറഞ്ഞത് 10 വർഷത്തെ അധ്യാപന പരിചയവും അഞ്ചുവർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയവും ഉള്ളവരെയാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ http://mgu.ac.in ലഭിക്കും. അപേക്ഷകൾ ഡിസംബർ ഒന്നുവരെ ഓൺലൈനിൽ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ചിനു മുൻപ് സർവകലാശാലയിൽ ലഭിക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...