തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 1000 രൂപ വരെയാണ് വർധന.
അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്. 62,852 പേർക്കാണ് വേതന വർധന ലഭിക്കുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്. ആശ വർക്കർമാരുടെ വേതനത്തിലും 1000 രുപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ് നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-2026) ''സിഎം കിഡ്സ്'' സ്കോളർഷിപ്പ് (പഴയ...









