പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം: അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രം പ്രവേശനം

Nov 16, 2023 at 7:23 pm

Follow us on

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം മാത്രമേ നൽകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. കലോത്സവം റിപ്പോർട്ട്‌ ചെയ്യാൻ അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമേ അനുവാദം നൽകൂ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അക്രെഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും മാത്രം കലോത്സവ വേദിയിലേക്ക് പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. അല്ലെങ്കിൽ കലോത്സവ നഗരിയിൽ സാമൂഹിക മാധ്യമങ്ങൾ അടക്കം കൂടിനിന്ന് മത്സരാർഥികൾക്ക് ശല്യമാകുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അനുവാദമുള്ള മാധ്യമ പ്രവർത്തകർക്ക് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. മാധ്യമ പ്രവർത്തകരെ ഗ്രീൻ റൂമിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെ. സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പന്തലിൽ സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്ന് കഴിഞ്ഞവർഷം മന്ത്രി പറഞ്ഞിരുന്നു. കലോത്സവത്തിന്റെ ഭക്ഷണപ്പന്തലിൽ ഭക്ഷണം വിളമ്പുന്നത് വോളണ്ടിയർമാരും ട്രെയിനിങ് ടീച്ചർമാരും അടക്കമുള്ളവർ ആയിരിക്കും. അനുഭവ പരിചയമുള്ള അധ്യാപകരും ഒപ്പമുണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു.

Follow us on

Related News