പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

ഐടിഐ യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അപ്രന്റിസ് നിയമനം: 1832 ഒഴിവുകൾ

Nov 15, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ന ആസ്ഥാനമായ ഈസ്റ്റ്‌ സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമാണ് നിയമനം. ആകെ 1832 ഒഴിവുകളാണുള്ളത്. ഡിസംബർ 9വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ
🔵ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), എംഎംടിഎം, മെക്കാനിക് (ആർ ആൻഡ് എസി), ബ്ലാക്സ്മിത്ത്, പെയിന്റർ, ഇലക്ട്രോണിക്സ്/മെക്കാനിക്കൽ, പെയിന്റർ/ ജനറൽ, ലബോറട്ടറി അസിസ്റ്റന്റ്, മെഷിനിസ്റ്റ്‌/ഗ്രൈൻഡർ, മെക്കാനിക് എംവി. ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ).
🔵50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം പരീക്ഷ പാസാകണം. (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് അനിവാര്യം. അപേക്ഷകരുടെ
പ്രായം 15നും 24നും ഇടയിലാകണം.
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് 100രൂപയാണ്. ഇത് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസ് വേണ്ട. http://rrcecr.gov.in വഴി അപേക്ഷ നൽകാം.

Follow us on

Related News