പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കുള്ള സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ്

Nov 2, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾക്ക് സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിനായി നവംബർ 5 ന് വൈകിട്ട് ആറു മുതൽ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രക്രിയയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളും ഈ ഘട്ടത്തിൽ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുള്ള എല്ലാ കോളേജിലേക്കും, കോഴ്സിലേക്കും ഓപ്ഷൻ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടും എന്ന് ഉറപ്പുളള കോളജുകളിൽ/ കോഴ്സുകളിൽ മാത്രം ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും ശ്രദ്ധിക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.keral.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News