പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം 16മുതൽ

Oct 14, 2023 at 10:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
ഒക്‌ടോബർ 16, 17, 18 തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്റ് പ്രിയദർശിനി പ്ലാനിറ്റേറിയത്തിലാണ് കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഗവേഷണ റിപ്പോർട്ടുകളുടെ അവതരണം, പോസ്റ്റർ അവതരണങ്ങൾ, ശാസ്ത്ര പ്രതിഭകളുമായുള്ള സംവാദം, പ്രദർശനങ്ങൾ, ഫീൽഡ് വിസിറ്റ് തുടങ്ങിയവ കുട്ടികളുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്‌കൂൾ കാലാവസ്ഥാ കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ദേശീയ കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കുന്നത്. സ്‌കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചതിന് ശേഷം കുട്ടികൾ അത് ഉപയോഗിച്ചു നടത്തി വന്ന പഠന പരീക്ഷണ പ്രവർത്തനങ്ങൾ, വിദ്യാലയ പ്രദേശത്തെ ദിനാന്തരീക്ഷത്തിൽ ഉണ്ടായ മാറ്റം തുടങ്ങിയവ മുൻ നിർത്തി വിദ്യാർത്ഥികളുടെ ശാസ്ത്ര കൗതുകം വർദ്ധിപ്പിക്കാൻ ഭൗമ ശാസ്ത്രജ്ഞരെയും
കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗദ്ധരെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ദേശീയ സെമിനാർ അത്തരത്തിൽ ഇന്ത്യയിൽ ആദ്യത്തേത് ആയിരിക്കും.

Follow us on

Related News