പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെന്റ് പി ജി ഡിപ്ലോമ

Oct 3, 2023 at 10:57 pm

Follow us on

തിരുവനന്തപുരം :കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ കോഫി വ്യവസായ മേഖലയിൽ കോഫി ടെസ്റ്റേഴ്സ് ആയി പ്രവർത്തിക്കാൻ ആവശ്യമായ അറിവും നൈപുണ്യവുമുള്ള പരിശീലനം ലഭിച്ചവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് സെമസ്റ്ററുകളിലായി ഒരു വർഷമാണ് പരിശീലന കാലയളവ്. പാഠ്യ പദ്ധതിയിൽ കോഫി കൾട്ടിവേഷൻ രീതികൾ, പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് പ്രാക്ടീസസ്, കോഫി ക്വാളിറ്റി ഇവാലുവേഷൻ, റോസ്റ്റിങ്ങ് ആൻഡ് ബ്രൂവിങ് ടെക്നിക്സ്,മാർക്കറ്റിംഗ് ആൻഡ് ട്രേഡ്, ക്വാളിറ്റി അഷറൻസ് സിസ്റ്റംസ് (തിയറിയും പ്രാക്ടിക്കൽ സെഷനുകളും) ഉൾപ്പെടുന്നു.


യോഗ്യത : ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവിയോൺമെന്റ് സയൻസ് എന്നിവയിൽ ഒരു വിഷയം പഠിച്ചുള്ള ബിരുദമോ അഗ്രികൾച്ചറൽ സയൻസിലെ ബിരുദമോ അനിവാര്യം. കോഫി മേഖലാ സ്പോൺസർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ട്. ഓപ്പൺ വിഭാഗക്കാർക്കും അപേക്ഷിക്കാം. അക്കാദമിക് മികവ്,പേഴ്സണൽ ഇന്റർവ്യൂ,സെൻസറി ഇവാലുവേഷൻ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
വിശദമായ വിജ്ഞാപനവും അപേക്ഷാഫോം http://indiacoffee.org യിൽ നിന്നും ഡൗൺലോഡ് ചെയ്യാം.


അല്ലെങ്കിൽ ഡോ. ബി. ആർ. അംബേദ്കർ വീഥി ബംഗളൂരു-560 001 എന്ന കോഫി ബോർഡ് ഓഫീസിൽ നിന്ന് ഇവ നേരിട്ടും ലഭിക്കും .
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും
ഡിവിഷണൽ ഹെഡ്, കോഫി കോളിറ്റി, കോഫി ബോർഡ്, നമ്പർ1, ഡോ.ബി.ആർ. അംബേദ്കർ വീഥി, ബംഗ്ലൂരു -560 001 എന്ന വിലാസത്തിൽ ലഭിക്കണം.
അവസാന തിയതി: ഒക്ടോബർ 6.
കോഴ്സ് ഫീ 2,50,000 രൂപയാണ്.
പട്ടികവിഭാഗക്കാർക്ക് 1,25,000 രൂപയും.
വിവരങ്ങൾക്ക്
hqcoffeeboard@gmail.com സന്ദർശിക്കുക.

Follow us on

Related News