തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സ് കോഴ്‌സിന് എസ്.സി., സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്.സി. വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ നിയമപ്രകാരം അര്‍ഹരായ മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. ഫോണ്‍ 0487 2384656, 9037834596
ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272.
എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്വാശ്രയ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്‌പോര്‍ട്‌സ്, ഭിന്നശേഷി സംവരണ വിഭാഗങ്ങളിലേക്കുള്‍പ്പെടെയാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. ഫോണ്‍ 0487 2384656, 9037834596