തിരുവനന്തപുരം :ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ( ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്) , യാന്ത്രിക് ഒഴിവിലേക്ക് 18 നും 22 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22. പത്താം ക്ലാസ് പ്ലസ്ടു ജയം , ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ എഞ്ചിനീയറിങ്ങിൽ 3 – 4 വർഷത്തെ ഡിപ്ലോമയും ആണ് യോഗ്യത.
കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, ഡോക്യുമെന്റ് പേരിഫിക്കേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികള തിരഞ്ഞെടുക്കുക. 300 രൂപ അപേക്ഷാ ഫീസ് ഓൺലൈനായി അടക്കണം. എസ് സി ,എസ് ടി അപേക്ഷകർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് https://joinindiacoastguardcdac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.