തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം – ഒരു വര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോക്കണ് അറബിക് (പാര്‍ട്ട് ടൈം – 6 മാസം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 125 രൂപയാണ് അപേക്ഷാ ഫീസ്. സപ്തംബര്‍ 4-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സപ്തംബര്‍ 7-നകം വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 04942407016, 7017, 2660600
ICAI CA സെപ്റ്റംബർ ഫലം: എൽ.രാജലക്ഷ്മിക്ക് ഒന്നാം റാങ്ക്
ന്യൂഡൽഹി: ICAI CA ഫൗണ്ടേഷൻ, ഇന്റർ സെപ്റ്റംബർ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു. ...







.jpg)

