തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ നാച്വറൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 1 ഒഴിവാണ് ഉള്ളത് (മഞ്ചേരി ക്യൂട്ടെക് സെന്റർ). പി.എച്ച് .ഡി , നെറ്റ് യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷക്കുള്ള അവസാന തീയ്യതി ഓഗസ്റ്റ് 25. 55 ശതമാനം മാർക്കോടെ സുവോളജി / ബോട്ടണി തുടങ്ങിയ വിഷയത്തിൽ ബിരുദാനന്തര ബിരുദം , 55% മാർക്കോടെ എം.എഡ്. ഡിഗ്രി, ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അല്ലെങ്കിൽ പി.എച്ച്. ഡി. തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പി എച്ച് ഡി യോഗ്യത ഉള്ളവർക്ക് 31000 രൂപയും നെറ്റ് ഉള്ളവർക്ക് 30000 രൂപയും ആയിരിക്കും ശബളം. ഓഗസ്റ്റ് 25 ആണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...