തിരുവനന്തപുരം:വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റലിറ്റി, ഹൗസ് കീപ്പിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം. തിരുവനന്തപുരത്ത് രണ്ടു വിഭാഗങ്ങളിലും അവസരം ഉണ്ട് . അപേക്ഷ സെപ്റ്റംബർ ഒന്നുവരെ സമ്മപ്പിക്കാം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ നൽകാം. അപേക്ഷകർ 2002 ഡിസംബർ 28, 2006 ജൂൺ 28 കാലയളവിൽ ജനിച്ചവരാകണം .
ഉയരം കുറഞ്ഞത് 152.5 സെൻറീമീറ്ററും നെഞ്ച് അളവ് 5 സെൻറീമീറ്റർ വികാസവും വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത , സ്ട്രീം സ്യൂട്ട്ബിലിറ്റി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://agnipathvayu.cdac.in സന്ദർശിക്കുക.