പ്രധാന വാർത്തകൾ
ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പ് നാളെ മുതൽ: പ്രവർത്തനം രാവിലെ 8 മുതൽ 5വരെ

May 12, 2020 at 10:52 am

Follow us on

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാമ്പുകൾക്ക് നാളെ തുടക്കമാകും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്. കൂടുതൽ ഉത്തരക്കടലാസുകൾ നോക്കുന്നതിനായാണ് സമയം കൂട്ടിയത്. നാളെ മുതൽ 8 ദിവസമാണ് ആദ്യഘട്ട ക്യാമ്പ്. സംസ്ഥാനത്ത് ക്യാമ്പുകൾ നടക്കുന്ന സ്കൂളുകളിലെ ക്രമീകരണങ്ങൾ പൂർത്തിയായി. സ്കൂളുകൾ ദിവസങ്ങൾക്കു മുൻപുതന്നെ ശുചീകരിച്ചിരുന്നു.
അധ്യാപകർ മൂല്യനിർണയം നടത്തുന്ന മുറികളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ജോലിക്കിടെ പുറത്തു പോയി വിശ്രമിക്കാൻ പാടില്ല. ക്യാമ്പിൽ വൈകിയെത്തുന്നവരുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. മൂല്യനിർണ്ണയത്തിനു നിയോഗിച്ചവരിൽ 33% പേരെ പങ്കെടുപ്പിച്ച് രണ്ടാം വർഷ ഹയർ സെക്കൻഡറി മൂല്യനിർണയമാണ് നാളെ മുതൽ നടത്തേണ്ടത്. മുറിയിൽ അകലം പാലിച്ച് രണ്ട് ബാച്ചുകൾ മാത്രമേ പാടു. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. അധ്യാപകർ കൂട്ടം കൂടരുതെന്നും നിർദേശമുണ്ട്. ക്യാമ്പിൽ
മൊബൈൽ ഫോൺ ഉപയോഗം വിലക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ ചിത്രം സമൂഹമാധ്യമങ്ങളുടെ പ്രചരിക്കുന്ന പ്രചരിപ്പിച്ചാൽ കർശനനടപടി ഉണ്ടാകും.

\"\"

Follow us on

Related News