തിരുവനന്തപുരം:സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേയ്ക്ക് കേന്ദ്രീകൃത ഓൺലൈൻ അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ വിവിധ എൻജിനീയറിങ് കോഴ്‌സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ നൽകാം. http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം : 0471 2525300.

ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള...